Crime
വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ വേണമെന്ന ആവശ്യവുമായി കെ എം ഷാജി കോടതിയിൽ

കോഴിക്കോട്: കണ്ണൂരിലെ വീട്ടിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെ വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എയുമായ കെ എം ഷാജി കോടതിയിൽ. പിടിച്ചെടുത്ത പണം തിരഞ്ഞെടുപ്പ് ഫണ്ടെന്ന നിലപാടിൽ ആണ് ഷാജി. ഹർജി കോടതി ഇന്ന് പരിഗണിക്കും
എന്നാൽ, പണം തിരികെ നൽകുന്നത് അനധികൃത സ്വത്ത് സമ്പാദന കേസിനെ ബാധിക്കുമെന്ന നിലപാടിലാണ് വിജിലൻസ്. അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ ആണ് വിജിലൻസ് അന്വേഷണം.ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങേരി വില്ലേജിൽ വീട് പണിതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു.അഴീക്കോട് എംഎൽഎയായിരിക്കെ 2016ൽ കെ എം ഷാജി അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാൻ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുസ്ലിം ലീഗ് മുൻ നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്. സ്‌കൂളിലെ ഒരു അദ്ധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും, ഈ അദ്ധ്യാപകന് പിന്നീട് ഇതേ സ്‌കൂളിൽ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തിൽ വ്യക്തമായിരുന്നു.