Crime
കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സി.പി.എം പ്രാദേശിക നേതാക്കളായ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രി ആക്രമണത്തില്‍ സി.പി.എമ്മില്‍ അച്ചടക്ക നടപടി. സി.പി.എം പ്രാദേശിക നേതാക്കളായ നാല് പേരെ സസ്‌പെന്‍ഡ് ചെയ്തു. ബ്രാഞ്ച് സെക്രട്ടറിമാരായ അരുണ്‍ അന്തപ്പന്‍, സുധീര്‍ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ്, പാര്‍ട്ടി അംഗം വിനോദ് എന്നിവര്‍ക്കെതിരേയാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ സംഘം ആശുപത്രിയിലെത്തി ആക്രമണം നടത്തിയത്. ആശുപത്രി ഉപകരണങ്ങള്‍ അടക്കം അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് ആക്രമണത്തിന് പിന്നിലെന്ന് അന്നുതന്നെ പുറത്തുവന്നിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ സിപിഎം പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരേയും കായംകുളം പോലീസ് കേസെടുത്തിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാന്‍, ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാത്രി ചേര്‍ന്ന കായംകളം ഏരിയ കമ്മിറ്റി യോഗത്തിലാണ് പ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.