Connect with us

Crime

നിയമസഭാ കയ്യാങ്കളി കേസിൽ ഇ.പി ജയരാജന്‍ ഒഴികെയുള്ള പ്രതികൾ കോടതിയില്‍ ഹാജരായി. പ്രതികൾ കുറ്റം നിഷേധിച്ചു

Published

on

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ കുറ്റം നിഷേധിച്ച് പ്രതികൾ. അതേസമയം, ഇന്ന് കോടതിയിൽ ഇ.പി ജയരാജന്‍ ഒഴികെയുള്ള മറ്റ് പ്രതികൾ കോടതിയില്‍ ഹാജരായി. മറ്റൊരു ദിവസം ഹാജരാകാമെന്നു അഭിഭാഷകൻ  മുഖേന കോടതിയെ അറിയിച്ചു.  അസുഖത്തെ തുടര്‍ന്ന് വിശ്രമത്തിലാണെന്നാണ് വിശദീകരണം. അടുത്തതവണ ഹാജരാവണം എന്ന് കോടതി കർശനമായി അറിയിച്ചു. കേസ് 26-ലേക്ക് മാറ്റി വച്ചു

എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍, വി. ശിവന്‍കുട്ടി, കെ.ടി. ജലീല്‍ എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ. അജിത് കുമാര്‍, സി.കെ. സദാശിവന്‍, കെ. കുഞ്ഞമ്മദ് എന്നിവരാണ് കേസിലെ പ്രതികള്‍.കേസ് റദ്ദാക്കണമെന്നു ആവശ്യപ്പെട്ട് നേരത്തെ സര്‍ക്കാര്‍ വിചാരണക്കോടതി മുതല്‍ സുപ്രീംകോടതി വരെ പോയെങ്കിലും നിരാശയായിരുന്നു ഫലം. 

മാത്രമല്ല പിഡിപിപി നിയമ പ്രകാരം എടുത്ത കേസുകള്‍ പിന്‍വലിക്കാനാകില്ലെന്നു സുപ്രീംകോടതി കര്‍ശന താക്കീത് നല്‍കുകയും ചെയ്തിരുന്നു. വിചാരണ തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി ഇന്ന് പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. 2015 ല്‍ കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സഭയ്ക്കുള്ളില്‍ അതിക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.

Continue Reading