Crime
സോളാര്‍ കേസിൽ രാഷ്ട്രീയക്കാരടക്കം 14 പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണം

കൊച്ചി: സോളാര്‍ കേസിലെ ലൈംഗിക ചൂഷണ അന്വേഷണത്തില്‍ രാഷ്ട്രീയക്കാരടക്കം 14 പേരെ ഒഴിവാക്കിയെന്ന പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സംസ്ഥാന സര്‍ക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം നീളുന്നില്ലെന്നാണ് ഹര്‍ജിയിലെ പരാതിക്കാരിയുടെ ആരോപണം. മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതിയില്‍ 18 പേരുടെ പേരുകളുണ്ടായിട്ടും 4 പേരെ മാത്രം പ്രതിയാക്കിയാണ് സിബിഐ അന്വേഷണം.
പ്രതിപ്പട്ടികയില്‍ എല്ലാവരെയും ചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സിബിഐ ഒരു കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.