KERALA
ഗവർണറും മുഖ്യമന്ത്രിയും പരസ്പരം അധിക്ഷേപിക്കുന്ന വിഷയത്തിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നു കെ. സുധാകരൻ
ആലപ്പുഴ.ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തെരുവിൽ കുട്ടികൾ തെറിവിളിക്കുന്നത് പോലെ പരസ്പരം അധിക്ഷേപിക്കുകയാണെന്നും വിഷയത്തിൽ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഇടപെടണമെന്നും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ.
നാടിന്റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്പോരെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഗവർണറെ പോലെയുള്ള ഉന്നതസ്ഥാനീയനെ ആക്ഷേപിക്കുന്നത് അപമാനകരമാണെന്നും എന്നാൽ അദ്ദേഹം ഇടതുപക്ഷത്തിന് മുമ്പ് വഴങ്ങി കൊടുത്തിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. തനിക്ക് ഭീഷണി ഉണ്ടെന്ന ഗവർണർ പറയുന്നത് ഗൗരവമായി കാണണമെന്നും ആവശ്യപ്പെട്ടു.
