KERALA
ഗവര്‍ണര്‍ രാജാവല്ല, ബില്ലില്‍ ഒപ്പിടില്ലെന്ന് പറയുന്നത് അല്‍പത്തരമെന്ന് എം.വി ജയരാജന്‍

കണ്ണൂർ:ഗവര്‍ണര്‍ രാജാവല്ലെന്ന് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.കേന്ദ്രസര്‍ക്കാരിന്റെ ഉദ്യോഗസ്ഥന്‍ മാത്രമാണ്. ഗവര്‍ണറുടെ നടപടികള്‍ ഭരണഘടന വിരുദ്ധമാണ്. എന്തും പറയുന്ന ആളായി ഗവര്‍ണര്‍ മാറി. ചരിത്ര കോണ്‍ഗ്രസില്‍ മുസ്ലിം വേട്ടയെ ഗവര്‍ണര്‍ ന്യായീകരിച്ചു. ന്യൂനപക്ഷ വേട്ടയെ ന്യായീകരിക്കുന്ന പ്രസംഗത്തിനെതിരായ പ്രതിഷേധമാണ് കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസിലുണ്ടായത്. പ്രതിഷേധത്തെ വധശ്രമമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
ഏതെങ്കിലും ഗവര്‍ണര്‍ ആര്‍എസ്എസുകാരന്റെ വീട്ടില്‍ പോയി ആര്‍എസ്എസ് മേധാവിയെ കാണുന്ന രീതിയുണ്ടോഎന്ന അദ്ദേഹം ചോദിച്ചു. ഗവര്‍ണര്‍ പദവി രാജിവെക്കണം. ഗവര്‍ണര്‍ ആര്‍എസ്എസിനായി വാര്‍ത്താ സമ്മേളനം നടത്തുന്നു. കയ്യിലുള്ള തെളിവുകളെല്ലാം ഗവര്‍ണര്‍ പുറത്തുവിടട്ടെ.ബില്ലില്‍ ഒപ്പിടല്ലെന്ന് പറയുന്നത് അല്‍പത്തരമാണെന്നും ഇത്തരം വാദം മനോരോഗമാണെന്നും എം വി ജയരാജന്‍ ആരോപിച്ചു.