Crime
ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം പൊലീസ് ലാത്തി വീശി

കോട്ടയം ; എസ്ഡിപിഐ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഈരാറ്റുപേട്ടയില്‍ സംഘര്‍ഷം . പൊലീസും എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് പിന്നാലെ പൊലീസ് ലാത്തി വീശുകയായിരുന്നു. ഈരാറ്റുപേട്ട ടൗണില്‍ രാവിലെ മുതല്‍ ഗതാഗതം തടഞ്ഞിരുന്നു. രാവിലെ എട്ടരയോടുകൂടി ബൈക്ക് യാത്രക്കാരനെ തടഞ്ഞതോടുകൂടിയാണ് സംഘര്‍ഷം ഉടലെടുത്തത്.ബൈക്കില്‍ വന്ന യുവാവ് ചോദ്യം ചെയ്തതോടെ കൂടി സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് ലാത്തി വീശുകയും യാത്രക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ച ആളെ കഷ്ടഡി lയില്‍ എടുത്തപ്പോള്‍ മറ്റുള്ളവര്‍ ഇത് തടഞ്ഞു. ഇയാളെ കയറ്റിയ വാഹനത്തിനുമുന്നില്‍ പ്രവര്‍ത്തകര്‍ കിടന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പോലീസ് രണ്ടാമതും ലാത്തി വീശി. തുടര്‍ന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ സംഘടിച്ച് അഹമ്മദ് ഗുരുക്കള്‍ നഗറില്‍ കുത്തിയിരുന്നു. റോഡില്‍ കിടന്ന പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ചാണ് വാനില്‍ കയറ്റിയത്.