Connect with us

Crime

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രം ഒരുങ്ങുമ്പോൾ അതിന് ഇടങ്കോലിട്ട് സംസ്ഥാന സർക്കാർ

Published

on

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്രസർക്കാർ നീങ്ങുമ്പോൾ നിരോധനം പരിഹാരമല്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ . ഭീകര ബന്ധം, കള്ളപ്പണ ഇടപാട്, വർഗീയ കലാപത്തിന് ശ്രമം, ഹിന്ദു നേതാക്കളെ കൊലപ്പെടുത്താനുള്ള പദ്ധതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി സംഘടനയെ നിരോധിക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഉത്തർപ്രദേശ് അടക്കം നിരവധി സംസ്ഥാനങ്ങൾ നിരോധനം ആവശ്യപ്പെട്ടിട്ടുണ്ട്.ഇസ്ലാമിക് സ്‌റ്റേറ്റ് (ഐസിസ്) അടക്കമുള്ള ഭീകര സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ടെന്നും പോപ്പുലർ ഫ്രണ്ടിലെ ചിലർ ഐസിസിൽ ചേർന്നിട്ടുണ്ടെന്നും എൻ.ഐ.എയും പറയുന്നു.

മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ടപ്പോഴും നിരോധനത്തെ സർക്കാരും സി.പി.എമ്മും അനുകൂലിച്ചിരുന്നില്ല. അഭിമന്യു കൊലപാതകത്തിന്റെ വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിച്ചിരുന്നു.സംസ്ഥാനത്ത് 31 കൊലക്കേസുകളിൽ എസ്.ഡി.പി.ഐ,​ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതികളാണെന്നാണ് പൊലീസ് റിപ്പോർട്ട്.2001ൽ സിമിയെ (സ്​റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്‌മെന്റ്) നിരോധിച്ചതോടെയാണ് എൻ.ഡി.എഫും പോപ്പുലർ ഫ്രണ്ടും ഉണ്ടായതെന്നും സിമി പ്രവർത്തകരിൽ ഭൂരിഭാഗവും ഇപ്പോൾ പോപ്പുലർ ഫ്രണ്ടിലുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. അവരെ ഒറ്റപ്പെടുത്തണമെന്നും കുറ്റകൃത്യങ്ങൾക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നുമാണ് സർക്കാർ നിലപാട്.

കർണാടകത്തിലെ മുൻ കോൺഗ്രസ് മന്ത്രിയും എം.എൽ.എയുമായ തൻവീർ സേട്ടിനെ ആക്രമിച്ചതിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്നും പ്രതിയായ ഫർഹാൻ പാഷയ്‌ക്ക് പരിശീലനം നൽകിയത് കേരളത്തിലാണെന്നും കർണാടക പൊലീസ് കണ്ടെത്തിയിരുന്നു. തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് പരീശീലനം നടത്തിയതത്രേ. പോപ്പുലർ ഫ്രണ്ടിനെയും കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാൻ അന്ന് കർണാടക സർക്കാർ ശുപാർശ ചെയ്തിരുന്നു

Continue Reading