Connect with us

Crime

ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി ഹർത്താൽ അനുകൂലികളുടെ നേരെ ഉരുക്ക് മുഷ്ടി പ്രയോഗിച്ച് കൂടെയെന്നും കോടതി

Published

on

കൊച്ചി: പോപ്പുലര്‍ ഫ്രണ്ട്  ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാല്‍ പ്രത്യേകം കേസുകള്‍ എടുക്കണം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കുവാനും ഉത്തരവിലുണ്ട്. 

ഹര്‍ത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂര്‍ത്തീകരിച്ചത്. മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ല. അത് നിയമവിരുദ്ധമാണ്. ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹര്‍ത്താല്‍. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹര്‍ത്താല്‍ പ്രഖ്യാപനമാണ് നടന്നിരിക്കുന്നതെന്നും കോടതി ചൂണ്ടികാണിച്ചു. ഹർത്താൽ അനുകൂലികളുടെ നേരെ ഉരുക്ക് മുഷ്ടി പ്രയോഗിച്ച് കൂടെയെന്നും കോടതി ചോദിച്ചു.

Continue Reading