KERALA
കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരിയിലെത്തിച്ചു

കണ്ണൂർ:സിപിഎമ്മിന്റെ സമുന്നത നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം തലശേരിയിലെത്തിച്ചു. എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ നേതൃത്വത്തില്‍ നേതാക്കള്‍ ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി.
മട്ടന്നൂരില്‍ നിന്ന് കൂത്തുപറമ്പും കടന്ന് തലശ്ശേരിയില്‍ എത്തിച്ചു. 14 ഇടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നമട്ടന്നൂര്‍ ടൗണ്‍, നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാം പീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍, ആറാംമൈല്‍, വേറ്റുമല്‍, കതിരൂര്‍, പൊന്ന്യംസ്രാമ്പി, ചുങ്കം എന്നിവിടങ്ങളിലാണ് സൗകര്യമൊരുക്കിയിരുന്നത്.
. മുഖ്യമന്ത്രി അടക്കമുള്ളവര്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ അന്ത്യോപചാരമര്‍പ്പിക്കും. മന്ത്രിമാരടക്കമുള്ള നേതാക്കള്‍ ടൗണ്‍ ഹാളി എത്തി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പിബി അംഗം പ്രകാശ് കാരാട്ടും നാളെ രാവിലെ എത്തിച്ചേരും. അവര്‍ കണ്ണൂരില്‍ വച്ചായിരിക്കും അഭിവാദ്യം ചെയ്യുന്നതും പുഷ്പചക്രം അര്‍പ്പിക്കുന്നതും. മറ്റ് സംസ്ഥാനങ്ങളിലുള്ള പാര്‍ട്ടി നേതാക്കളും എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.