KERALA
കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നൽകും
കണ്ണൂർ: മുൻ സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നൽകും. വൈകിട്ട് മൂന്നിന് പയ്യാമ്പലം കടപ്പുറത്ത് മൃതദേഹം സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ചടങ്ങിൽ സി പി എം കേന്ദ്ര നേതാക്കളടക്കം പങ്കെടുക്കും.കോടിയേരിയുടെ മൃതദേഹം ഇപ്പോൾ ഈങ്ങയിൽപ്പീടികയിലെ വീട്ടിലാണ് ഉള്ളത്. രാവിലെ പതിനൊന്ന് മണി വരെ ഇവിടെ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ശേഷം വിലാപയാത്രയായി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. മൂന്ന് മണിവരെ അവിടെ പൊതുദർശനത്തിന് വയ്ക്കും.
