Connect with us

KERALA

ഖരമാലിന്യസംസ്കരണത്തിന് 2100 കോടി;ലോകബാങ്കും സംസ്ഥാനവും സഹകരിക്കും

പ്രത്യേക പദ്ധതിക്കായി നൽകുന്ന വായ്പയായതിനാൽ ലോകബാങ്കിന്റെ പൊതു നിബന്ധനകളുണ്ടാകില്ല. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സർവകക്ഷിയോഗം സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പിന്തുണനൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഖരമാലിന്യസംസ്കരണത്തിന് 2100 കോടിരൂപയുടെ പദ്ധതി. ‘കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്’ എന്ന പദ്ധതിക്ക് 1470 കോടി ലോകബാങ്കിന്റെ വിഹിതവും 630 കോടി സംസ്ഥാനസർക്കാരിന്റെ വിഹിതവുമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിരേഖയ്ക്ക് അംഗീകാരമായതാണ്. ലോകബാങ്കുമായി പ്രാഥമിക ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്. പ്രത്യേക പദ്ധതിക്കായി നൽകുന്ന വായ്പയായതിനാൽ ലോകബാങ്കിന്റെ പൊതു നിബന്ധനകളുണ്ടാകില്ല. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സർവകക്ഷിയോഗം സർക്കാർ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് പിന്തുണനൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൈവമാലിന്യം വീടുകളിലും സ്രോതസ്സുകളിലും സംസ്കരിക്കാൻ മതിയായ സൗകര്യങ്ങൾ ഇന്നില്ല. നൂറുശതമാനം അജൈവമാലിന്യം സംസ്കരിക്കാനും പദ്ധതിയുണ്ടാകേണ്ടതുണ്ട്. ഇതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് പിന്തുണ ആവശ്യമാണ്. ലക്ഷ്യങ്ങൾ ശാക്തീകരണവും സാങ്കേതിക പിന്തുണയും ശുചീകരണരംഗത്ത് അധിക വിഭവങ്ങൾ ലഭ്യമാക്കൽ, പ്രകൃതിസൗഹൃദമായ പുനഃചംക്രമണം എന്നിവയാകും പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രാരംഭപഠനത്തിനും വിശദ പദ്ധതികൾ നടപ്പാക്കാനും സർക്കാരിന്റെയും ലോകബാങ്കിന്റെയും മാനദണ്ഡങ്ങൾ ഉറപ്പുവരുത്താനും കൺസൽട്ടന്റുകളുണ്ടാകും. ആഗോള ടെൻഡറിലൂടെയാകും തിരഞ്ഞെടുക്കുക. അന്താരാഷ്ട്രനിലവാരം മാലിന്യസംസ്കരണത്തിന് അന്താരാഷ്ട്രനിലവാരത്തിലുള്ള സംവിധാനത്തിന് സമഗ്രപദ്ധതി വേണം. എല്ലാ തദ്ദേശസ്ഥാപനങ്ങളും മാലിന്യസംസ്കരണത്തിൽ തുല്യശേഷി കൈവരിക്കേണ്ടതുണ്ട്. 3500 ഹരിതകർമസേനാ യൂണിറ്റുകളും 888 ശേഖരണകേന്ദ്രങ്ങളും 151 റിസോഴ്സ് റിക്കവറി സൗകര്യങ്ങളും നാലുവർഷത്തിനുള്ളിൽ നിലവിൽവന്നിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഫലപ്രദമായി ഇടപെടുന്നുണ്ടെങ്കിലും ഖരമാലിന്യശേഖരണത്തിൽ ഇനിയും മുന്നോട്ടുപോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Continue Reading