Connect with us

Crime

നരബലി കേസിലെ മൂന്ന് പ്രതികളെയും രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.താൻ വിഷാദരോഗിയാണെന്നു ലൈല

Published

on

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളെയും രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു. ഇവരെ കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റും.
ഭഗവൽ സിംഗ്, ഷാഫി എന്നിവരെ കാക്കനാട് ജില്ലാ ജയിലിലും ലൈലയെ വനിതാ ജയിലിലേയ്ക്കും അയക്കാനാണ് കോടതി നിർദേശം. താൻ വിഷാദരോഗിയാണെന്നും രക്തസമ്മർദ്ദത്തിന്റെ അസുഖമുണ്ടെന്നും ഇതിന് മരുന്ന് കഴിക്കുകയാണെന്നും ലൈല കോടതിയെ അറിയിച്ചു. ഇതിന് ശേഷമാണ് പ്രതികളെ കോടതി റിമാന്റ് ചെയ്തത്. അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകം എന്നാണ് റിമാന്റ് റിപ്പോർട്ടിൽ പറയുന്നത്.

ഷാഫിയുടെ പ്രേരണയിലാണ് പ്രതികൾ കൃത്യം നടത്തിയത്. അതിനാൽ ഷാഫിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് കാലടിയിലും ഷാഫി കുറ്റകൃത്യങ്ങൾ നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. പ്രതികളുടെ മുൻകാല ചെയ്തികൾ അന്വേഷിക്കണമെന്നും അതിനായി ഇവരെ കസ്റ്റഡിയിൽ വേണമെന്നും പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു. പ്രതികളെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് ചില ശാസ്ത്രീയ തെളിവുകൾ കൂടി ശേഖരിക്കാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

Continue Reading