Connect with us

Crime

വയനാട്ടില്‍ നിന്നു കാണാതായ  വനിതാ സ്റ്റേഷൻ ഹൗസ് ഓഫിസർ പാലക്കാട് എത്തിയതായി വിവരം

Published

on

കല്‍പറ്റ: വയനാട്ടില്‍ നിന്നു കാണാതായ  വനിതാ സ്റ്റേഷൻ ഹൗസ് ഓഫിസർ പാലക്കാട് എത്തിയതായി വിവരം. പനമരം പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസറായ ഇന്‍സ്പെക്ടര്‍ കെ എ എലിസബത്തിനെ (54) ആണ് കാണാതായത്.സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പാലക്കാട് എത്തിയ വിവരം പൊലീസ് സ്ഥിരീകരിച്ചത്.

പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് ഔദ്യോഗിക ആവശ്യത്തിനായി പോയ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. അവസാനമായി ഫോണില്‍ സംസാരിച്ച വ്യക്തിയോട് താന്‍ കല്‍പറ്റയിലാണെന്നു പറഞ്ഞിരുന്നു. എന്നാല്‍, അവിടെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

തിങ്കളാഴ്ച രാത്രി പത്തരയോടെ കോഴിക്കോട്ടെ ഒരു എടിഎം കൗണ്ടറില്‍ നിന്നു പണം പിന്‍വലിച്ചു. തുടര്‍ന്ന് മാനാഞ്ചിറയില്‍ നിന്ന് പാലക്കാട് ബസില്‍ കയറി. ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന് പൊലീസ് പറയുന്നു.

Continue Reading