Connect with us

Crime

നരബലി കേസിലെ പ്രതി ഷാഫി സ്ഥിരം കുറ്റവാളി. ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണെന്നും പോലീസ് കമ്മിഷണര്‍

Published

on

കൊച്ചി : ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി സ്ഥിരം കുറ്റവാളിയാണെന്നും ലൈംഗിക മനോവൈകൃതവും സാഡിസവുമുള്ളയാളാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്.നാഗരാജു. പത്ത് വര്‍ഷത്തിനിടെ 15 കേസുകളില്‍ ഷാഫി പ്രതിയാണ് ഷാഫിയെന്നും കമ്മിഷണര്‍ അറിയിച്ചു.

ഷാഫിയാണ് നരഹത്യ ആസൂത്രണം ചെയ്തത്. സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടാണ് ഫേസ്ബുക്കില്‍ ഷാഫി വ്യാജ ഐഡി ഉണ്ടാക്കിയത്. കുറ്റകൃത്യത്തിന് മുമ്പ് ഇയാള്‍ ആദ്യം ആ വ്യക്തിയുമായി ബന്ധം ഉണ്ടാക്കിയെടുക്കുന്നതാണ് രീതി. ആറാം കളാസ് വിദ്യാഭ്യാസം മാത്രമാണ് ഷാഫിക്കുള്ളത്.

പ്രതികള്‍ തമ്മിലുള്ള പണമിടപാട് അടക്കം അന്വേഷണ പരിധിയില്‍ ഉണ്ട്. കൂടുതല്‍ പ്രതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കടവന്ത്രയിലെ പത്മയുടെ തിരോധാന കേസ് അന്വേഷണത്തിന് ഇടയിലാണ് കാലടിയിലെ റോസ്‌ലിന്റെ കൊലപാതകം കണ്ടെത്തിയത്. കാലടി കേസും കടവന്ത്ര കേസും ഒരുമിച്ച് അന്വേഷിക്കും.

ശാസ്ത്രീയ അന്വേഷണമാണ് കുറ്റകൃത്യം തെളിയിക്കാന്‍ സഹായിച്ചത്. ഫോണ്‍ രേഖ, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കം പരിശോധിച്ച് അന്വേഷണം നടത്തി. പ്രതികള്‍ തമ്മില്‍ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മൂന്ന് നാലു വര്‍ഷത്തെ പരിചയമുണ്ട്. പ്രതികളും കൊല്ലപ്പെട്ട സ്ത്രീകളും എലന്തൂരിലെ വീട്ടിലെത്തിയതിന് ദൃക്‌സാക്ഷിയുണ്ട്. നരബലിക്ക് ശേഷം നാല് കുഴികളിലായാണ് മൃതദേഹം കുഴിച്ചിട്ടത്. സന്ധ്യ നേരത്ത് കൊല നടത്തുകയും അര്‍ധരാത്രി കുഴിച്ചിടുകയും ആയിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. പ്രതികള്‍ മനുഷ്യ മാംസം ഭക്ഷിച്ചു എന്ന വിവരം ഉണ്ടെന്നും തെളിവുകള്‍ ശേഖരിക്കുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

Continue Reading