Crime
എൽദോസ് തന്റെ വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചെന്ന് പരാതിക്കാരി .കേസ് പിൻവലിച്ചാൽ 30 ലക്ഷം തരാമെന്ന് പറഞ്ഞു

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ തന്റെ വീട്ടിൽ മദ്യപിച്ചെത്തി മർദിച്ചെന്ന് പരാതിക്കാരി. കോവളത്ത് വച്ച് മർദിച്ചപ്പോൾ പൊലീസിനോട് ഭാര്യയാണെന്ന് പറഞ്ഞതായും യുവതി പറഞ്ഞു.
‘കേസ് സത്യമാണ്. ആദ്യം വനിതാ സെല്ലിൽ പരാതി കൊടുത്തെങ്കിലും എംഎൽഎയ്ക്കെതിരെ ഉള്ള കേസായതിനാൽ കമ്മീഷണർക്ക് പരാതി കൊടുക്കണം എന്നവർ പറഞ്ഞു. തുടർന്ന് കമ്മീഷണർക്ക് പരാതി നൽകി. ശേഷം കോവളം പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു. ഒന്നാം തീയതി സ്റ്റേഷനിലെത്തി. പൂജ അവധിയാതതിനാൽ സാവകാശം വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പിന്നീട് ഏഴാം തീയതി വരാൻ അറിയിച്ചു. പിന്നീടും സി ഐ സ്ഥലത്തില്ലെന്ന് പറഞ്ഞ് വൈകിപ്പിച്ചു. കേസ് ഒത്തുതീർപ്പാക്കാൻ പലരും ശ്രമിച്ചിരുന്നു. അവരുടെ പേരുകൾ പറയുന്നില്ല. കേസ് പിൻവലിച്ചാൽ 30 ലക്ഷം തരാമെന്ന് എൽദോസ് പറഞ്ഞു. ആദ്യം സ്റ്റേഷനിൽ സി ഐയുടെ മുന്നിൽ വച്ചും 20ലക്ഷം വാഗ്ദ്ധാനം ചെയ്തിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ ഹണി ട്രാപ്പിൽ കുടുക്കും, കൈയിൽ വീഡിയോ ഉണ്ട് എന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പറഞ്ഞു.14-ാം തീയതിയാണ് എംഎൽഎ കോവളത്തുവച്ച് ഉപദ്രവിച്ചത്. ഇത് കണ്ടുനിന്ന നാട്ടുകാർ പൊലീസിനെ വിളിച്ചറിയിച്ചു. അതിന് ശേഷം പൊലീസിനോട് താൻ എംഎൽഎ ആണെന്നും, ഞാൻ ഭാര്യയാണെന്നും പറഞ്ഞു. വീണ്ടും വീട്ടിലെത്തി എന്നെ ഉപദ്രവിച്ചു. ശേഷം എംഎൽഎ തന്നെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുപോയത്. സംഭവം നടക്കുന്ന ദിവസം എന്റെ വീട്ടിലേയ്ക്ക് എംഎൽഎ മദ്യപിച്ചെത്തി വഴക്കുണ്ടാക്കി. ഒപ്പം വന്നില്ലെങ്കിൽ നാട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കോവളത്തേക്ക് കൊണ്ടുപോയത്. അദ്ദേഹം ആദ്യം എംഎൽഎ ആയിരുന്നപ്പോൾ പിഎ എന്റെ സുഹൃത്തായിരുന്നു അങ്ങനെയാണ് പരിചയം. അടുത്തിടെയാണ് ഞങ്ങൾ സുഹൃത്തുക്കളായ തെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.