International
ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ വൻ തോതിൽ ഇടിവുണ്ടാവുന്നുവെന്ന് പരാതി

പാരീസ് :ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ ഫോളോവര്‍മാരുടെ എണ്ണത്തില്‍ വൻ തോതിൽ ഇടിവുണ്ടാവുന്നുവെന്ന് പരാതി. ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ അക്കൗണ്ടില്‍ ഉള്‍പ്പെടെ ഈ ഇടിവുണ്ടായി. 11.9 കോടിയിലേകെ ഫോളോവര്‍മാരെ സക്കര്‍ബര്‍ഗിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇതോടെ ഫോളോഴര്‍മാരുടെ എണ്ണം10000 ല്‍ താഴെയെത്തി.
എഴുത്തുകാരി തസ്ലീമ നസ്രിനും തന്റെ 9 ലക്ഷം ഫോളോവര്‍മാരെ നഷ്ടപ്പെട്ടുവെന്ന് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫോളോവര്‍മാര്‍ ധാരാളമുണ്ടായിരുന്ന മലയാളികള്‍ക്കും ഈ രീതിയില്‍ ഫോളോവര്‍മാരെ നഷ്ടപ്പെട്ടിട്ടുണ്ട്. നിരവധി പേര്‍ ഇക്കാര്യം ഫെയ്‌സ്ബുക്ക് വഴി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ കാരണം ഇപ്പോഴും അജ്ഞാതമാണ്.