Connect with us

Gulf

ദുബായ് സന്ദർശനം സ്വകാര്യമാണെന്നു  മുഖ്യമന്ത്രി ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്നും മറുപടി നൽകി

Published

on

ന്യൂഡൽഹി: ദുബായ് സന്ദർശനം ഔദ്യോഗികമല്ലെന്നും സ്വകാര്യമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രാലയത്തിന് വിശദീകരണം നൽകി. ഈ സന്ദർശനത്തിന്റെ ചെലവ് മുഴുവൻ വ്യക്തിപരമായിട്ടാണ് വഹിക്കുന്നതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫിന്റെ ദുബായ് സന്ദർശനം ഔദ്യോഗികമാണെന്നും വിശദീകരിക്കുന്നുണ്ട്. ഇ- ഫയലുകൾ നോക്കുന്നതിനും മന്ത്രിസഭാ യോഗം ചേരുന്നതിനുമുള്ള സൗകര്യങ്ങൾ ചെയ്യുന്നതിനുമായാണ് പേഴ്സണൽ സ്റ്റാഫിനെ ഒപ്പം കൂട്ടിയതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്.

യു. കെ, നോർവെ സന്ദർശനം കഴിഞ്ഞ് മടങ്ങവേയാണ് മുഖ്യമന്ത്രി ദുബായ് സന്ദർശിച്ചത്. വിദേശകാര്യമന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങാതെയായിരുന്നു ഇത് . അനുമതി തേടി പിന്നീട് മന്ത്രാലയത്തെ സമീപിച്ചെങ്കിലും പേഴ്‌സണൽ അസിസ്റ്റന്റിനെ ഒപ്പം കൂട്ടിയതിന് വിദേശകാര്യ മന്ത്രാലയം മുഖ്യമന്ത്രിയോട് വിശദീകരണം തേടിയിരുന്നു. സ്വകാര്യ സന്ദർശനത്തിൽ സർക്കാർ ജീവനക്കാരെ ഒപ്പം കൂട്ടുന്നത് ചട്ട വിരുദ്ധമാണെന്നതിനാലായിരുന്നു ഇത്.മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടർന്ന് വിദേശകാര്യമന്ത്രാലയം ദുബായ് സന്ദർശനത്തിനുള്ള അനുമതി നൽകി. എന്നാൽ അനുമതി ലഭിച്ചപ്പോഴേക്കും മുഖ്യമന്ത്രി സന്ദർശനം തുടങ്ങിയിരുന്നു. ഒക്ടോബർ 12-ന് ഉച്ചയ്ക്ക് ശേഷമാണ് അനുമതി ലഭിച്ചത്. എന്നാൽ അന്ന് രാവിലെയോടെയാണ് മുഖ്യമന്ത്രി സന്ദർശനം ആരംഭിച്ചത്.

Continue Reading