Connect with us

KERALA

കേരളം പിടിക്കാന്‍ പദ്ധതിയിട്ട് ബിജെപി. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം

Published

on

തിരുവനന്തപുരം: മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഇമേജ് ഉപയോഗിച്ച് കേരളം പിടിക്കാന്‍ പദ്ധതിയിട്ട് ബിജെപി. സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ ബിജെപി നേതൃത്വത്തിന്റെ തീരുമാനം. സാധാരണ നടപടികളും കീഴ് വഴക്കങ്ങളും തെറ്റിച്ചാണ് സുരേഷ് ഗോപിക്ക് ഔദ്യോഗിക ചുമതല നല്‍കുന്നത്.സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഏറ്റവും പരമോന്നത ബോഡിയാണ് കോര്‍ കമ്മിറ്റി

നേരത്തെ മുതല്‍ പാര്‍ട്ടി കോര്‍ കമ്മിറ്റിയില്‍ പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറിമാരും മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ കേന്ദ്ര നിര്‍ദേശ പ്രകാരം സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

സംസ്ഥാന നേതാക്കള്‍ ഈ വിഷയം കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പാര്‍ട്ടി സ്ഥാനമാനങ്ങള്‍ വച്ചുനീട്ടുമ്പോള്‍ തന്റെ മേഖല അഭിനയമാണെന്ന അഭിപ്രായത്തിലായിരുന്നു സുരേഷ് ഗോപി. ഇത്തവണ നിര്‍ബന്ധമായും സുരേഷ് ഗോപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്നാണ് കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശവും.

Continue Reading