KERALA
സ്വന്തം ഭാര്യയെയാണ് കൊണ്ടുപോയത്.വേറെ ആരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല.വിദേശയാത്ര വിവാദത്തിൽ മന്ത്രി വി.ശിവന്‍ക്കുട്ടി

തിരുവന്തപുരം: മുഖ്യമന്ത്രിയുടെ വിദേശയാത്രയെക്കുറിച്ച് തിരിച്ചെത്തിയാലുടന്‍ വിശദികരീക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍ക്കുട്ടി. കുടുബാംഗങ്ങളൊത്ത് നടത്തിയ ഔദ്യോഗിക യാത്ര വിവാദമായ പശ്ചാത്തലത്തിലാണ് വിശദീകരണം.
കുടുബാംഗങ്ങളുമായി പോയതില്‍ തെറ്റില്ലൊന്ന് പറഞ്ഞ മന്ത്രി ഭര്‍ത്താവ് മന്ത്രിയായാല്‍ ഭാര്യയ്ക്ക് പുറത്തിറങ്ങത്തില്ലാ എന്നുണ്ടോ ?അവര്‍ സ്വന്തം കാശ് മുടക്കിയാണ് പോയത്.സ്വന്തം ഭാര്യയെയാണ് കൊണ്ടുപോയത്.വേറെ ആരുടെയും ഭാര്യമാരെ കൊണ്ടുപോയിട്ടില്ല.മന്ത്രി കട്ടിച്ചേര്‍ത്തു.
വിദേശയാത്രയുടെ ഫലമായി ഉണ്ടാകുന്ന നേട്ടങ്ങള്‍ ഭാവിയില്‍ കാണാമെന്നും മന്ത്രിമാര്‍ യാത്രകഴിഞ്ഞ് തിരിച്ചെത്തുന്നതിനു മുമ്പേ ധൂര്‍ത്താണെന്ന് പറഞ്ഞ് മുന്‍വിധിക്കരുത്.തിരിച്ചെത്തിയാലുടന്‍ നേട്ടമുണ്ടാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നതിങ്ങനെ അതിന് ഒരുപാട് നടപടി ക്രമങ്ങളുണ്ട്.ഒരു റോഡ് നിര്‍മ്മിക്കാന്‍ തന്നെ എന്തെല്ലാം നടപടിക്രമങ്ങള്‍ ആവശ്യമാണ്.അപ്പോള്‍ ഒരു സംസ്ഥാനത്തനിന്ന് മറ്റൊരു രാജ്യം സന്ദര്‍ശിച്ച് അവിടുന്നുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിലും അവിടെ ഉണ്ടാക്കിട്ടുള്ള ധാരണകളുടെ അടി്സ്ഥാനത്തിലും ഉണ്ടായ നേട്ടങ്ങള്‍ കാണണമെങ്കില്‍ സമയമെടുക്കും.
മുഖ്യമന്ത്രിയും കുടുബവും മകനെ കാണാനാണ് ദുബായില്‍ എത്തിയതെന്നാണ് ആരോപണം.മന്ത്രിമാരുടെ വിദേശയാത്രയാക്ക് പിന്നാലെ മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.