Connect with us

KERALA

സമുദായത്തിന്റെ ആത്മഭിമാനമുയർത്തിയ ജന നായകൻ ഇ അഹ്മദ് സാഹിബ്‌ എം. സി. കമറുദ്ധീൻ

Published

on


തലശ്ശേരി: സ്വന്തം വിജയങ്ങളിലൂടെ സമുദായത്തിന്റെ ആത്മഭിമാനമുയർത്തിയ ജന നായകനായിരുന്നു ഈ അഹ്‌മദ്‌ സാഹിബെന്ന് സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം മുൻ എം ൽ എ എം സി കമറുദീൻ പ്രസ്താവിച്ചു.
ഫ്രണ്ട്സ് സർക്കിൾ തലശേരി യുടെ ആഭി മുഖ്യത്തിൽ സംഘടിപ്പിച്ച ഇ അഹ്‌മദ്‌ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. യോഗത്തിൽ അഡ്വ. പി വി. സൈനുദ്ധീൻ അദ്യക്ഷത വഹിച്ചു. പ്രമുഖ ചരിത്ര കാരൻ എം സി വടകര അനുസ്മരണ പ്രഭാഷണം നടത്തി.
തലശ്ശേരിയിലെ 10 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ക് സി പി സൈതലവി എഡിറ്റ്‌ ചെയ്ത ഇ അഹ്‌മദ്‌ അനുസ്മരണ ഗ്രന്ഥം എം സി വടകര കൈമാറി. യോഗത്തിൽ സി ഹാരിസ് ഹാജി,എ പി അഹ്‌മദ്‌ മാസ്റ്റർ യു വി അഷ്‌റഫ്‌, സി. കെ. കാലിദ് ഹാജി,മുനീർ പാച്ചക്കര, എ പി റഹീം, കെ. വി. ഗോകുൽദാസ്, സി പി ഒ മുഹമ്മദ്‌, ചേരിക്കൽ മഹിനലി, കെ ശിവദാസ്, പ്രൊഫ : എ പി യൂസുഫ്, അലി മംഗലോടാൻ, റഷീദ് പള്ളക്കൻ, എം അഹ്‌മദ്‌ വി കെ അബൂബക്കർ സിദീഖ് എന്നിവർ പ്രസംഗിച്ചു. എ കെ ഇബ്രാഹിം സ്വാഗതവും സി കെ പി റയീസ് നന്ദിയും രേഖപ്പെടുത്തി.

Continue Reading