Connect with us

KERALA

ഏകാധിപത്യ അധികാരങ്ങളൊന്നും ഗവർണർക്ക് ഭരണഘടന നൽകിയിട്ടില്ലെന്ന് പോളിറ്റ്‌ബ്യൂറോ

Published

on

തിരുവനന്തപുരം: ഗവർ‌ണർ സ്ഥാനത്തിന്റെ അന്തസ് കുറച്ചുകാണിച്ചാൽ മന്ത്രിമാരെ നീക്കുന്നതടക്കം നടപടിയെടുക്കുമെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റിനെതിരെ ശക്തമായ മറുപടിയുമായി സിപിഎം പൊളിറ്റ് ബ്യൂറോ. ഇത്തരം ഏകാധിപത്യ അധികാരങ്ങളൊന്നും ഗവർണർക്ക് ഭരണഘടന നൽകിയിട്ടില്ലെന്ന് പോളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിലൂടെ ഓർമ്മിപ്പിച്ചു. പ്രസ്‌താവന നടത്തിയതിലൂടെ ഗവർണർ തന്റെ രാഷ്‌ട്രീയ പക്ഷപാതിത്വവും എൽഡിഎഫിനോടുള‌ള വൈരാഗ്യവും വെളിപ്പെടുത്തി. ഗവർണറുടെ പരാമർശം രാഷ്‌ട്രപതി വിലക്കണമെന്നും ഇത്തരം പ്രസ്‌താവനകൾ ഇനി ഗവർണറിൽ നിന്നും ഉണ്ടാവില്ലെന്നത് ഉറപ്പുവരുത്തണമെന്നും പിബി ആവശ്യപ്പെട്ടു.

അതിനിടെ തന്നെ വിമർശിച്ചാൽ മന്ത്രിമാരുടെ സ്ഥാനംറദ്ദാക്കുമെന്ന ഗവർണറുടെ ഭീഷണി ഭരണഘടനയെക്കുറിച്ചും പാർലമെന്ററി ജനാധിപത്യത്തെക്കുറിച്ച് അജ്ഞതയാലുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുറന്നടിച്ചു. ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ് മന്ത്രിമാരെ നിയമിക്കാനും നീക്കാനുമാകുക.സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിട്ടു എന്നത് ഗവർണർ ഓർക്കാത്തത് അത്ഭുതകരമാണെന്നും എം.വി ഗോവിന്ദൻ പ്രസ്‌താവനയിൽ പറഞ്ഞു. ജനാധിപത്യത്തിന് കളങ്കം ചാർത്താനുള‌ള ഇത്തരം ശ്രമങ്ങളിൽ നിന്ന് ഗവർണർ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.

Continue Reading