KERALA
ജയരാമൻ നമ്പൂതിരി ശബരിമല മേൽശാന്തി.മാളികപ്പുറം മേൽശാന്തിയായി വി ഹരിഹരൻ നമ്പൂതിരി
ശബരിമല: കെ ജയരാമൻ നമ്പൂതിരിയെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ജയരാമൻ നമ്പൂതിരി ചൊവ്വ അമ്പലത്തിലെ മേൽശാന്തിയാണ്. സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ്മയാണ് ശബരിമല മേൽശാന്തിയെ തിരഞ്ഞെടുത്തത്.
തനിക്ക് ലഭിച്ച ഭാഗ്യമാണിതെന്ന് കെ ജയരാമൻ നമ്പൂതിരി പ്രതികരിച്ചു. മാളികപ്പുറം മേൽശാന്തിയായി വി ഹരിഹരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. കോട്ടയം വൈക്കം സ്വദേശിയാണ്. പന്തളം കൊട്ടാരത്തിലെ പൗർണമി ജി വർമ്മയാണ് നറുക്കെടുപ്പിലൂടെ മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുത്തത്.
