Connect with us

HEALTH

തൃശ്ശൂർ സ്വദേശി ഏഴ് മാസത്തിനിടെ മൂന്ന് തവണ കോവി ഡ് ബാധിതനായി. പഠനം നടത്തുമെന്ന് ഐ.സി.എം.ആർ

Published

on


തൃശൂര്‍; ഏഴ് മാസത്തിനിടെ മൂന്ന് തവണ കോവിഡ് 19 വൈറസ് ബാധിതനായ തൃശ്ശൂര്‍ സ്വദേശിയായ യുവാവിനെക്കുറിച്ച് പഠനം നടത്താന്‍ ഒരുങ്ങി ഐസിഎംആര്‍. പൊന്നൂക്കര സ്വദേശി പാലവേലി വീട്ടില്‍ സാവിയോ ജോസഫിനാണ് ഇതിനോടകം മൂന്ന് തവണ രോഗം സ്ഥിരീകരിച്ചത്.

രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. കൂടുതല്‍ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുന്‍ പരിശോധനാ വിവരങ്ങളും ശേഖരിച്ചു. മാര്‍ച്ച് മാസത്തിലാണ് സാവിയോക്ക് ആദ്യമായി കോവിഡ് പിടിപെടുന്നത്.

മസ്‌കത്തിലെ ജോലി സ്ഥലത്തുവച്ചാണ് സാവിയോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. സുഖപ്പെട്ടു നാട്ടിലെത്തിയശേഷം ജൂലൈയില്‍ വീണ്ടും കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടു. തൃശൂരില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവാണെന്നു സ്ഥിരീകരിച്ചു.

മെഡിക്കല്‍ കോളജിലെ ചികിത്സയ്ക്കു ശേഷം വീണ്ടും നെഗറ്റീവായെങ്കിലും 2 മാസം കഴിഞ്ഞപ്പോള്‍ വീണ്ടും പോസിറ്റീവായി. സാവിയോ പറയുന്ന വിവരങ്ങള്‍ ശരിയായാല്‍ 3 തവണ കോവിഡ് ബാധിച്ച രാജ്യത്തെ ആദ്യത്തെ വ്യക്തിയാകും സാവിയോ. സംഭവത്തില്‍ അന്വേഷിക്കുമെന്ന് ഐസിഎംആര്‍ വ്യക്തമാക്കി.

Continue Reading