Connect with us

KERALA

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യപൂജാരി ഉൾപ്പെടെ 12 ജീവനക്കാർക്ക് കോ വിഡ് . ക്ഷേത്രം അടച്ചു

Published

on


തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ മുഖ്യ പൂജാരി പെരിയനമ്പി ഉൾപ്പടെ 12 ഓളം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ക്ഷേത്രം ജീവനക്കാർക്ക് പരക്കെ രോഗം ബാധിച്ച പശ്ചാത്തലത്തിൽ ഈമാസം 15 വരെ ക്ഷേത്രത്തിൽ ദർശനം നിർത്തിവയ്ക്കുകയാണെന്ന് ഭരണസമിതി വ്യക്തമാക്കി. നിത്യപൂജകൾ മുടങ്ങാതിരിയ്ക്കന്നതിന് തന്ത്രി ശരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ പൂജകളുടെ ചുമതല ഏറ്റെടുത്തിട്ടുണ്ട്. ഏറ്റവും കുറവ് ജീവനക്കാരെ നിലനിർത്തി ക്ഷേത്രത്തിലെ നിത്യപൂജയും മറ്റു കർമ്മങ്ങളും തുടരാനാണ് ഭരണസമിതി തീരുമാനിച്ചിരിയ്ക്കുന്നത്.  

Continue Reading