Crime
മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ നാവിക സേനയുടെ വെടി വെടിയേറ്റ ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: മത്സ്യത്തൊഴിലാളിക്ക് നാവികസേനയുടെ വെടിയേറ്റു. തെക്കന്‍ മാന്നാര്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം. നേവി ഉദ്യോഗസ്ഥര്‍ ബോട്ട് നിര്‍ത്താന്‍ ആവശ്യപ്പെട്ടു, തൊഴിലാളികള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് നാവികസേനാംഗങ്ങള്‍ ബോട്ടിനുനേരെ നിറയൊഴിച്ചു. വീരവേല്‍ എന്ന തൊഴിലാളിയുടെ വയറിലും തുടയിലും വെടിയേറ്റു. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ് മയിലാടുതുറയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. വെടിയേറ്റ മത്സ്യത്തൊഴിലാളി രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.