Connect with us

KERALA

എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് രാജേന്ദ്രൻ

Published

on

ഇടുക്കി: മുന്‍മന്ത്രി എംഎം മണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് രാജേന്ദ്രന്‍.തന്നെ പാര്‍ട്ടിയില്‍ നിന്ന്  പുറത്താക്കന്‍ നേത്യത്വം നല്‍കിയത് എംഎം മണിയാണെന്നാണ് വിമര്‍ശനം.ജാതിപേര് ഉപയോഗിച്ച് ഭിന്നിപ്പിക്കുന്നു, പാര്‍ട്ടിയില്‍ ഉള്ളവരെ കള്ളക്കേസില്‍ കുടുക്കുന്നു തുടങ്ങിയ ആരോപണങ്ങളാണ് മണിക്കെതിരെ മുന്‍ എംഎല്‍എ ഉന്നയിച്ചത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സിപിഎം പ്രാദേശിക ഘടകത്തിന്‍റെ അറിവോടെയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പല പാര്‍ട്ടികളും തന്നെ ക്ഷണിച്ചുവെങ്കിലും തത്കാലം ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും,സിപിഎം വിടുന്നെന്ന പ്രചരണം തെറ്റാണെന്നും, പാര്‍ട്ടി പുറത്താക്കിയാലും പാര്‍ട്ടി വിടുന്നില്ലെന്നും എംഎം മണിയുള്ള പാര്‍ട്ടിയില്‍ തുടരാനാകില്ല തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

Continue Reading