Connect with us

Crime

പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു

Published

on


കണ്ണൂര്‍: പാനൂര്‍ വള്ള്യായിയില്‍ യുവതിയെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കണ്ണച്ചാങ്കണ്ടി വിനോദിന്റെ മകള്‍ വിഷ്ണുപ്രിയ(23)യെയാണ്  കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
പാനൂരിലെ സ്വകാര്യ മെഡിക്കല്‍ ലാബിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട വിഷ്ണുപ്രിയ. വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കഴുത്തറുത്തനിലയിലായിരുന്നു മൃതദേഹം.
കൊലപാതകിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവസമയം തൊപ്പി ധരിച്ച് ബാഗുമായി ഒരാളെ വിഷ്ണുപ്രിയയുടെ വീടിന് മുന്നില്‍ കണ്ടതായി വിവരങ്ങളുണ്ട്. ഇയാളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

Continue Reading