Connect with us

KERALA

സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.സുധാകരന്‍

Published

on

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് കെ.സുധാകരന്‍.

തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിക്കുന്നത്.സിപിഎമിനെപ്പോലെ ലൈംഗികാതിക്രമങ്ങള്‍ വേറെ പാര്‍ട്ടിയില്‍ നടന്നിട്ടുണ്ടോയെന്നും എന്തുകൊണ്ടാണ് എൽദോസിന്‍റെ വിഷയത്തിൽ പ്രതികരിച്ച നേതാക്കൾ ഇതിനെതിരെ മിണ്ടാത്തതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ ദിവസം സ്വപ്‌ന സുരേഷ് സിപിഎമിലെ 3 നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു.താന്‍ പറഞ്ഞ കാര്യങ്ങള്‍ കള്ളമാണെങ്കില്‍ കേസ് കൊടുക്കാനും നിയമപരമായി നേരിടാനും സ്വപ്ന വെല്ലുവിളിച്ചിരുന്നു. മാത്രമല്ല കേരളത്തിലെ രാഷ്ട്രീയക്കാര്‍ക്ക് സ്ത്രീകളോട് തുറന്നിടപെടാന്‍ പറ്റാത്തത്തില്‍ വല്ലാത്ത മോഹഭംഗമുണ്ടെന്ന് തോന്നുന്നതെന്നും സ്വപ്‌ന പറഞ്ഞു

Continue Reading