Crime
സ്വർണ്ണ കടത്ത് കേസിൽ മൂന്ന് പ്രതികൾ കൂടി കുറ്റസമ്മതം നടത്തിയെന്ന് എൻ.ഐ.എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്ക് പുറമെ മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്ന് എന്‍ഐഎ. കോടതിയിലാണ് ഇക്കാര്യം എന്‍ഐഎ അറിയിച്ചത്.മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നീ പ്രതികളാണ് കേസില്‍ കുറ്റസമ്മതം നടത്തിയത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്കി.
യുഎപിഎ പ്രകാരം പ്രതികളുടെ കസ്സ്റ്റഡി 180 ദിവസം വരെ നീട്ടാന്‍ സാധിക്കുമെന്നും എന്‍ഐഎ ചൂണ്ടിക്കാട്ടി.