Connect with us

KERALA

ഗവര്‍ണറുടെ നടപടിയില്‍ കരുതലോടെ പ്രതികരിച്ച് ധനമന്ത്രി അഭിപ്രായം പറയുന്നത് ഉചിതമല്ല

Published

on

തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ഗവർണറുടെ ആവശ്യത്തിന് കരുതലോടെ പ്രതികരിച്ച് ധനമന്ത്രി . ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ ബാലഗോപാൽ ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല.’ഞാന്‍ കത്ത് കണ്ടിട്ടില്ല. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള കത്തിടപാട് നേരിട്ടാണ്. മുഖ്യമന്ത്രി അതിന് മറുപടി നല്‍കിയിട്ടുണ്ട്. ഭരണഘടനാപരമായ കാര്യങ്ങള്‍ അതിലുണ്ട്. ഇന്ത്യയില്‍ തന്നെ ഇത്രയും സംഭവങ്ങള്‍ ഉണ്ടോ എന്നറിയില്ല. പറഞ്ഞതിന്റെ മെറിറ്റിലേക്ക് പോകുന്നില്ല. ഞാന്‍ ഇതിനകത്ത് അഭിപ്രായം പറയുന്നത് ഉചിതമല്ല’ എന്നും ബാലഗോപാല്‍ പ്രതികരിച്ചു.

ധനമന്ത്രി കെ.എന്‍.ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടുവെന്നും ഉചിതമായ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. സര്‍വലകശാല വിസിമാരുടെ രാജി ആവശ്യപ്പെട്ടതിന്റെ പിന്നാലെ ഒരു പരിപാടിക്കിടെ ബാലഗോപാല്‍ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.

Continue Reading