Connect with us

NATIONAL

ഭാരത് ജോഡോ യാത്രയിൽ  ഉദ്ധവ് താക്കറെയും അണിചേരും

Published

on

മുംബൈ: ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെക്ക് കടക്കുമ്പോൾ ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കെടുക്കുമെന്ന്‌  ഉറപ്പായി. ശിവസേന-യുബിടി അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് എത്തുമ്പോൾ അതിൽ ചേരുമെന്നാണ്  അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ  അറിയിച്ചത്. 

എന്നാൽ അദ്ദേഹം എവിടെ വെച്ചാണ് യാത്രയിൽ പങ്കു ചേരുന്നത് എന്ന് കൃത്യമായ  വിവരങ്ങൾ ഇതുവരെ ലഭ്യമല്ല. എൻസിപി അധ്യക്ഷൻ ശരദ് പവാറും,അദ്ദേഹത്തിന്റെ മകളും എം പി യുമായ സുപ്രിയ സുലേയും യാത്രയിൽ പങ്കെടുക്കുന്നുണ്ട്‌. ഇതിനെ കുറിച്ച് ഉള്ള ചോദ്യത്തിന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞത് ഇപ്രകാരമാണ്‌, “ഞങ്ങൾ മഹാരാഷ്ട്രയിലെ എംവിഎ സർക്കാരിലായിരുന്നു, ശിവസേന സഖ്യകക്ഷിയായിരുന്നു, യാത്രയിൽ ചേരാൻ ആഗ്രഹിക്കുന്നവരെ ഞങ്ങൾ സ്വാഗതം ചെയ്യും,എല്ലാവർക്കും ഒരുമിച്ച് ഇന്ത്യയെ വീണ്ടെടുക്കാം.”

Continue Reading