KERALA
ഗവർണർ ആര്‍എസ് എസ് അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നുവെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം . ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ്-ബിജെപി അനുകൂല നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ആര്‍എസ് എസിന്റെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.ഗവര്‍ണറുടെ കത്തിന് വ്യക്തത വരുത്തി മുഖ്യമന്ത്രി മറുപടി നല്‍കി. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതി അല്ല ഭരണഘടനാപരമായ പ്രീതിയെന്നും അത് കൂട്ടുത്തരവാദിത്തത്തോടെ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പ്രതികരിച്ചു.
ഗവര്‍ണറുടെ നിലപാടുകള്‍ ആര്‍ എസ് എസ്- ബി ജെ പി സമീപനം ഉള്‍ക്കൊള്ളുന്നതാണ്. കേരളത്തില്‍ അവര്‍ക്ക് അനുകൂലമായി എങ്ങനെ കാര്യങ്ങള്‍ മാറ്റാമെന്ന് നോക്കുന്നു. ഗവര്‍ണറുടെ നിലപാടുകള്‍ ഭരണഘടനയ്ക്ക് നിരക്കുന്നതല്ല. നിയമപരമായി കൈകാര്യം ചെയ്യുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
ചായക്കോപ്പയിലെ കൊടുങ്കാറ്റെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഗൗരവമായി പരിശോധിക്കേണ്ടതാണ്. നിസാരവത്ക്കരണം ഒരു അടവാണ്. ഗവര്‍ണറുമായി പ്രതിപക്ഷത്തിന് പ്രത്യേക ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമങ്ങള്‍ മര്യാദ കാണിച്ചില്ല. ബഹിഷ്‌കരിച്ച മാധ്യമങ്ങള്‍ വിളിക്കുമ്പോള്‍ പോകേണ്ടതുണ്ടോ, ഗവര്‍ണറുടെ ഫാസിസ്റ്റ് നടപടി അംഗീകരിച്ച മാധ്യമങ്ങളുടേത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം പറഞ്ഞു
