KERALA
ആർ എസ് പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഢൻ അന്തരിച്ചു

തിരുവനന്തപുരം: ആർ എസ് പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഢൻ (83) അന്തരിച്ചു. ഇന്നുരാവിലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രാജ്യത്തെ ഇടത് നേതാക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്ന ടി ജെ ചന്ദ്രചൂഢൻ ആർ എസ് പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. യുപിഎ ഭരണകാലത്ത് ദേശീയ രാഷ്ട്രീയത്തിൽ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയർന്നിരുന്നു. ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ഏറെ നാളായി രാഷ്ട്രീയത്തിൽ സജീവമായിരുന്നില്ല.
2008 മുതൽ 2018 വരെയാണ് ആർ എസ് പി ദേശീയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചത്. ഇക്കഴിഞ്ഞ ആർ എസ് പി സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹത്തെ സംസ്ഥാന സമിതിയിൽ സ്ഥിരം ക്ഷണിതാവായി ഉൾപ്പെടുത്തിയിരുന്നു.
കോളേജ് അദ്ധ്യാപകനായിരുന്ന ചന്ദ്രചൂഡൻ പി.എസ്.സി. അംഗമായിരുന്നു. പല തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും മടി കാണിച്ചിരുന്നില്ല.
.