Connect with us

Crime

കണ്ണൂരിൽ 17-കാരി പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്

Published

on

കണ്ണൂർ:  ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയില്‍ 17-കാരി പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ബലാത്സംഗ കുറ്റവും പോക്‌സോയും ചുമത്തി.

ഇന്നലെ രാവിലെയാണ് വയറുവേദനയെ തുടര്‍ന്ന് പെൺകുട്ടി അമ്മയ്ക്കൊപ്പം താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കായി എത്തിയത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോഴാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കുഞ്ഞിനെയും അമ്മയെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ആദിവാസി വിഭാഗത്തിൽ നിന്നുള്ള പെൺകുട്ടിയാണ് പ്രസവിച്ചത്.  വീട്ടുകാരുമായുള്ള ബന്ധം മറയാക്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.  എന്നാൽ പെൺകുട്ടി ​ഗർഭിണിയാണെന്ന വിവരം വീട്ടുകാർക്ക് അറിയില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. 

Continue Reading