Connect with us

HEALTH

ഗ​ര്‍ഭി​ണി​യാ​യി കു​ഞ്ഞി​നു ജ​ന്മം ന​ല്‍ക​ണ​മെ​ന്നോ വേ​ണ്ടെ​ന്നോ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സ്ത്രീ​ക്കു​ണ്ടെ​ന്ന് കോ​ട​തി

Published

on

ഗ​ര്‍ഭി​ണി​യാ​യി കു​ഞ്ഞി​നു ജ​ന്മം ന​ല്‍ക​ണ​മെ​ന്നോ വേ​ണ്ടെ​ന്നോ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സ്ത്രീ​ക്കു​ണ്ടെ​ന്ന് കോ​ട​തി

കൊ​ച്ചി: പ്ര​ത്യു​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ല്‍ സ്ത്രീ​യു​ടെ അ​വ​കാ​ശം നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​താ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ഗ​ര്‍ഭി​ണി​യാ​യി കു​ഞ്ഞി​നു ജ​ന്മം ന​ല്‍ക​ണ​മെ​ന്നോ വേ​ണ്ടെ​ന്നോ തീ​രു​മാ​നി​ക്കാ​നു​ള്ള അ​വ​കാ​ശം സ്ത്രീ​ക്കു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. 

കു​ഞ്ഞി​നു ജ​ന്മം ന​ല്‍കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ല്‍ സ്ത്രീ​ക്കു​ള്ള അ​വ​കാ​ശം വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് സു​പ്രീം കോ​ട​തി വി​ധി​ക​ള്‍ ഉ​ദ്ധ​രി​ച്ച് ജ​സ്റ്റി​സ് വി.​ജി. അ​രു​ണ്‍ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യു​ടെ 21ാം അ​നു​ച്ഛേ​ദ പ്ര​കാ​ര​മു​ള്ള മൗ​ലി​കാ​വ​കാ​ശ​മാ​ണ് അ​തെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി​യി​ല്‍ വ്യ​ക്ത​മാ​ക്കി.ഗ​ര്‍ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി തേ​ടി 23കാ​രി​യാ​യ വി​ദ്യാ​ര്‍ഥി​നി ന​ല്‍കി​യ ഹ​ര്‍ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ണം. സ​ഹ​പാ​ഠി​യു​മാ​യി സ​മ്മ​ത​ത്തോ​ടെ​യു​ള്ള ലൈം​ഗി​ക ബ​ന്ധ​ത്തി​ലാ​ണ് യു​വ​തി ഗ​ര്‍ഭി​ണി​യാ​യ​ത്. ഗ​ര്‍ഭ​നി​രോ​ധ​ന മാ​ര്‍ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ല്‍ ഫ​ല​പ്ര​ദ​മാ​യി​ല്ലെ​ന്നും ഹ​ര്‍ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ന്‍സ്ട്രു​വ​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ വൈ​കി​യാ​ണ് ഗ​ര്‍ഭി​ണി​യാ​ണെ​ന്ന വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് യു​വ​തി പ​റ​ഞ്ഞു. 24 ആ​ഴ്ച പി​ന്നി​ട്ട​തി​നാ​ല്‍ ആ​ശു​പ​ത്രി​ക​ള്‍ ഗ​ര്‍ഭഛി​ദ്ര​ത്തി​നു ത​യാ​റാ​വു​ന്നി​ല്ല. കൂ​ട്ടു​കാ​ര​ന്‍ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി വി​ദേ​ശ​ത്തു പോ​യി. കു​ട്ടി​ക്കു ജ​ന്മം ന​ല്‍കു​ക എ​ന്നു തീ​രു​മാ​നി​ച്ചു മു​ന്നോ​ട്ടു​പോ​വാ​നാ​വാ​ത്ത സ്ഥി​തി​യാ​ണ്. അ​തു ത​ന്നെ പ​ഠ​ന​ത്തെ ബാ​ധി​ക്കു​മെ​ന്നും യു​വ​തി ബോ​ധി​പ്പി​ച്ചു. മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡി​ന്‍റെ അ​ഭി​പ്രാ​യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത കോ​ട​തി സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ഗ​ര്‍ഭഛി​ദ്രം ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി ന​ല്‍കി. 

Continue Reading