NATIONAL
ഉപതിരഞ്ഞെടുപ്പ് :ബിഹാറില്‍ ആര്‍ജെഡിയും തെലങ്കാനയിലും യുപിയിലും ഹരിയാനയിലും ബിജെപിയും മുന്നിൽ

ന്യൂഡല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാണയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്നാഥ്, ഒഡീഷയിലെ ധാംനഗര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ആദ്യ ഫലസൂചനകള്‍ അനുസരിച്ച് ബിഹാറിലെ മൊകാമയിലും ഗോപാല്‍ഗഞ്ചിലും ആര്‍ജെഡി സ്ഥാനാര്‍ഥികളാണ് മുന്നില്‍. ഉപതിരഞ്ഞെടുപ്പ് നടന്ന മകാമ സീറ്റ് ആര്‍ജെഡിയുടേയും ഗോപാല്‍ ഗഞ്ച് ബിജെപിയുടേയും സിറ്റിങ് സീറ്റാണ്.3000 ത്തിലേറെ വോട്ടുകൾക്കാണ് ആർ.ജെ.ഡി ലീഡ് ചെയ്യുന്നത്.
മഹാരാഷ്ട്ര അന്ധേരി ഈസ്റ്റില്‍ ശിവസേനാ നേതാവ് രമേഷ് ലട്‌കെയുടെ നിര്യാണത്തെത്തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ റുതുജ ലട്കെയാണ് മുന്നിലുള്ളത്