KERALA
ഓര്‍ഡിനന്‍സ് ആര്‍ക്കും എതിരല്ല; ഗവര്‍ണര്‍ ഒപ്പിടുന്നതല്ലേ മര്യാദയെന്ന് മന്ത്രി ആര്‍. ബിന്ദു
തിരുവനന്തപുരം: മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിടുന്നതല്ലേ മര്യാദയെന്ന് മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു ജനാധിപത്യക്രമമനുസരിച്ച് ഗവർണർ ഒപ്പിടണം. ഓർഡിനൻസ് ആർക്കും എതിരാണെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു
‘ഓർഡിനൻസിൽ മന്ത്രിസഭ തീരുമാനിച്ച് നൽകുമ്പോൾ ഒപ്പിടുന്നതല്ലേ മര്യാദ. ജനാധിപത്യ നടപടിക്രമമനുസരിച്ച് അങ്ങനെ ചെയ്യേണ്ടതാണ്. ആർക്കും എതിരാണ് എന്നവിഷയം വരുന്നില്ല. വിശാലമായിട്ടാണ് ഇതിനെ കാണേണ്ടത്, അങ്ങനെ കാണുമെന്ന് പ്രതീക്ഷിക്കാം’ മന്ത്രി പറഞ്ഞു.ഓർഡിനൻസ് രാഷ്ട്രപതിക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ‘രാഷ്ട്രപതിക്ക് അയക്കുകയാണെങ്കിൽ അപ്പോൾ ആലോചിക്കാം’ എന്നായിരുന്നു മന്ത്രിയുടെ മറുപടി
