Connect with us

KERALA

സിപിഎം നേതാക്കളെ കാണുമ്പോള്‍ കേരളത്തിലെ പൊലീസ് വാലാട്ടുകയാണെന്നു കെ. സുധാകരൻ

Published

on


തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനപാലനം എന്നത് ഇല്ലെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍. മുന്‍പൊരിക്കലും ഇല്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. യജമാനനെ കാണുമ്പോള്‍ പട്ടി വാലാട്ടുന്നതു പോലെ സിപിഎം നേതാക്കളെ കാണുമ്പോള്‍ കേരളത്തിലെ പൊലീസ് വാലാട്ടുകയാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.

മോദിയും പിണറായിയും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ ഉള്ള സാഹചര്യമാണ്. ജനാധിപത്യം സംരക്ഷിക്കപ്പെടാത്ത കാലഘട്ടമാണിത്. ഗവര്‍ണര്‍- സര്‍ക്കാര്‍ പോരില്‍ കേരളത്തിലെ സര്‍വകലാശാലകളുടെ പെരുമ ഒക്കെ പോയി.

ഭരണകൂടത്തിന്‍റെപിണിയാളുകളായി സര്‍വകലാശാലകള്‍ മാറി. സ്തുതിപാടകരെ ചാന്‍സലര്‍ സ്ഥാനത്ത് കൊണ്ടുവരാന്‍ നീക്കം നടക്കുകയാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ പരാതി നല്‍കേണ്ടത് പൊലീസിനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading