Connect with us

Crime

ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

Published

on

മലപ്പുറം : ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിന്‍ ആണ് ഇന്ന് ഉച്ചയോടെ മരിച്ചത്. ഭര്‍ത്താവ് ഷാനവാസ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ്‌ ഷാനവാസ് യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറാനുള്ള ശ്രമം വീട്ടുകാര്‍ അറിഞ്ഞതോടെ പരാജയപ്പെട്ടു.തുടര്‍ന്ന് വീടിനുള്ളില്‍ കയറിയ ഷാനവാസ് മുറിക്കുള്ളില്‍ കയറി കുറ്റിയിട്ട് ഫഷാനയുടെ ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. ആസിഡ് ദേഹത്ത് വീണു 50 ശതമാനം പൊള്ളലേറ്റ ഫഷാനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു ഭർത്താവ് ഷാനവാസിനും ചെറിയ തോതിൽ പൊള്ളലേറ്റിരുന്നു

Continue Reading