KERALA
സുധാകരന്റെ പരാമര്‍ശങ്ങള്‍ ഗൗരവതരം’, പാര്‍ട്ടി പരിശോധിക്കുമെന്ന് വി ഡി സതീശന്‍

‘
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ ആര്‍.എസ്.എസ് പ്രസ്താവനയില്‍ അതൃപ്തി പ്രകടമാക്കി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വളരെ ഗൗരവമുള്ള പ്രസ്താവനയാണ് സുധാകരന്റേത്. ഇത്തരം പ്രസ്താവനകള്‍ ആവര്‍ത്തിക്കുന്നത് നേതൃത്വം ചര്‍ച്ച ചെയ്തുവെന്നും സംസാരിച്ചപ്പോള്‍ നാക്കുപിഴയെന്ന് തിരുത്തിയതായും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്.വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരന്‍ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കള്‍ കെപിസിസി പ്രസിഡന്റുമായി വിഷയത്തില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമര്‍ശത്തില്‍ എതിര്‍പ്പുയര്‍ത്തിയ ഘടക കക്ഷികളുമായി സംസാരിക്കും. മതേതര നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന നിലപാടുകള്‍ കോണ്‍ഗ്രസിലുണ്ടാകില്ലെന്ന് വി.ഡി.സതീശന്‍ വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ്‌നറെ ഭാഗത്ത് നിന്നും തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. അത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. ബംഗാളില്‍ പരസ്യമായി സിപിഐഎം ബി ജെ പി ബാന്ധവമാണ്. അങ്ങനെയുള്ള സിപിഐഎം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാന്‍ വരേണ്ടതില്ലെന്നും സതീശന്‍ തുറന്നടിച്ചു