Connect with us

KERALA

ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നതെന്ന് ഇ.പി ജയരാജൻ

Published

on


തിരുവനന്തപുരം: എല്‍ഡിഎഫ് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രാജ്ഭവന്‍ ധര്‍ണയില്‍ മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ട് താന്‍ ധര്‍ണയില്‍ പങ്കെടുത്തില്ലെന്ന് വിശദീകരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇ.പി ജയരാജന്‍.
ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ച് മുന്‍കൂര്‍ അവധി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിന് ശേഷം ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അസുഖങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഉറങ്ങാന്‍ കഴിയുന്നത്. അലോപ്പതിയും ആയുര്‍വേദവുമൊക്കെ ചേര്‍ന്നുള്ള ചികിത്സയിലാണ് ഇപ്പോള്‍.
മൂന്ന് ആഴ്ചത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യങ്ങളെ അറിയിക്കേണ്ടതില്ലെന്ന് താന്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ആശുപത്രിയില്‍ നിന്നും നേരത്തെ നിശ്ചയിച്ച പരിപാടികളില്‍ പങ്കെടുത്തു. അത് ആരോഗ്യ സ്ഥിതി വഷളാക്കി. തുടര്‍ന്ന് നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തിയെന്നും ഇ.പി പറഞ്ഞു.രാജ്ഭവന്‍ ധര്‍ണ വിദ്യാഭ്യാസ സംരക്ഷണ പരിപാടിയായിരുന്നുവെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

Continue Reading