Connect with us

Education

പ്രിയ വർഗീസിന് കനത്ത തിരിച്ചടി. പ്രിയ വർഗീസിനെ തെരഞ്ഞെടുത്ത റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്ന്. ഹൈക്കോടതി

Published

on

പ്രിയ വർഗീസിന് കനത്ത തിരിച്ചടി.
പ്രിയ വർഗീസിനെ തെരഞ്ഞെടുത്ത റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്ന്. ഹൈക്കോടതി

കൊച്ചി: കണ്ണൂർ യൂനിവേഴ്സിറ്റിയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ തെരഞ്ഞെടുത്ത റാങ്ക് പട്ടിക പുനക്രമീകരിക്കണമെന്ന്. ഹൈക്കോടതി . ഇവർക്ക് മതിയായ അധ്യാപന പരിചയമില്ലെന്ന് കോടതി കണ്ടെത്തി. പരാതിക്കാരനായ പ്രൊഫ. ജോസഫ് സ്കറിയയുടെ ഹരജി അംഗീകരിച്ചാണ് കോടതി വിധി.

പ്രിയ വർഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. യു.ജി.സി നിബന്ധനകൾ മറികടത്താൻ കഴിയില്ല. ഗവേഷണ കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാനാവില്ല. പി.എച്ച് ഡി കാലാവധി ഫെല്ലോഷിപ്പോടു കൂടിയാണെന്നും ഇത് ഡപ്യൂട്ടേഷൻ കാലയളവായി മാത്രമേ കണക്കാക്കാനാവൂയെന്നും കോടതി വ്യക്തമാക്കി. എൻ. എസ്.എസ് കോ – ഓർഡിനേറ്റർ പദവിയും അധ്യാപന പരിചയമായി കാണാൻ കഴിയില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. അസോ. പ്രഫസർക്ക് വേണ്ടത് എട്ട് വർഷത്തെ പ്രവർത്തന പരിചയമാണെന്നും കോടതി ഓർമ്മിപ്പിച്ചു. സെലക്ഷൻ കമ്മിറ്റിക്ക് തെറ്റ് പറ്റിയെന്നും കോടതി കണ്ടെത്തി. ഹരജിക്കാരന്റെ വാദം അംഗീകരിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

സംസ്ഥാനത്തെ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകൾ സജീവ ചർച്ചയായിരിക്കുകയാണ് പ്രിയ വർഗീസിനെതിരെയുള്ള കോടതി വിധി. നേതാക്കളുടെ ഇഷ്ടക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സർക്കാർ മുൻകൈയെടുത്ത് ഉന്നത പദവികൾ നൽകുന്നുവെന്നതാണ് പ്രധാന ആരോപണം. കേരള സർവകലാശാലയിൽ സി പി എം നേതാവ് പി കെ ബിജുവിന്റെ ഭാര്യയുടെ നിയമനവും, കാലടി സർവകലാശാലയിൽ എം ബി രാജേഷിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതുമൊക്കെ നേരത്തെ വിവാദമായ സംഭവങ്ങളാണ്.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാല മലയാളം വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസർ ആയി നിയമിക്കാനുള്ള തീരുമാനത്തിനാണ് തിരിച്ചടിയേറ്റത്.

.യു ജി സി ചട്ടം ലംഘിച്ചാണ് പ്രിയ വർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയതെന്നും പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയയാണ് ആണ് ഹർജി നൽകിയിരിക്കുന്നത്.വിവാദങ്ങളുടെ തുടക്കംതൃശൂർ കേരള വർമ്മ കോളേജിൽ അദ്ധ്യാപികയായ പ്രിയ വർഗീസിന് കഴിഞ്ഞ നവംബറിൽ കണ്ണൂർ വിസിയുടെ കാലാവധി നീട്ടുന്നതിനു തൊട്ടുമുൻപ് അഭിമുഖം നടത്തി ഒന്നാം റാങ്ക് നൽകിയത് വിവാദമായിരുന്നു. തുടർന്ന് മാറ്റിവച്ച റാങ്ക് പട്ടിക അടുത്തിടെ സിൻഡിക്ക​റ്റ് അംഗീകരിച്ച് നിയമനം നൽകുകയായിരുന്നു. ഇതിനുപിന്നാലെ യു ജി സി ചട്ടപ്രകാരം എട്ടു വർഷം അസി. പ്രൊഫസറായി അദ്ധ്യാപന പരിചയമില്ലാത്തതിനാൽ പ്രിയയുടെ നിയമനം റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സി​റ്റി കാമ്പെയിൻ കമ്മി​റ്റി ഗവർണർക്ക് പരാതി നൽകുകയായിരുന്നു.കേരളവർമ്മ കോളേജിൽ മൂന്നു വർഷം മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ടുവർഷം കണ്ണൂർ യൂണിവേഴ്സി​റ്റിയിൽ എൻ എസ് എസ് കോ-ഓർഡിനേറ്റർ ആയി ജോലി ചെയ്ത കാലയളവും, കരാർ അടിസ്ഥാനത്തിൽ അസിസ്​റ്റന്റ് പ്രൊഫസറായി ജോലി ചെയ്ത മൂന്ന് വർഷവും കൂട്ടിച്ചേർത്ത് അദ്ധ്യാപന പരിചയമായി കണക്കിലെടുത്തെന്നായിരുന്നു ഗവർണർക്ക് നൽകിയ പരാതി. ഗവേഷണ പഠനത്തിന് ചെലവിട്ട മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അദ്ധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്നാണ് യു.ജി.സി വ്യവസ്ഥയെന്നും പരാതിയിൽ പറയുന്നു.ഹൈക്കോടതിയിൽ ഹർജികാൽനൂറ്റാണ്ട് അദ്ധ്യാപന പരിചയവും നൂറിൽപരം ഗവേഷണ പ്രബന്ധങ്ങളുമുള്ള ചങ്ങനാശ്ശേരി എസ് ബി കോളേജിലെ അദ്ധ്യപകൻ ജോസഫ് സ്കറിയയേയും മലയാളം സർവകലാശാലയിലെ രണ്ട് അദ്ധ്യാപകരെയും പിന്തള്ളിയാണ് പ്രിയ വർഗീസിന് ഒന്നാംറാങ്ക് നൽകിയത്. ഇതിനെതിരെ ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.പ്രിയയ്ക്ക് അഞ്ചു വർഷവും അഞ്ചു ദിവസവും മാത്രമാണ് പരിചയം. പ്രിയ പിഎച്ച് ഡി പഠനത്തിനു പോയതും സ്റ്റുഡന്റ്സ് ഡയറക്ടറായി ഡെപ്യൂട്ടേഷനിൽ പോയതുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനം നൽകാനൊരുങ്ങുന്നതെന്നുമാണ് ഹർജിക്കാരന്റെ വാദം.പിഎച്ച് ഡി പഠനവും ഡെപ്യൂട്ടേഷൻ കാലാവധിയുമൊക്കെ അദ്ധ്യാപന പരിചയമായി കണക്കാക്കാമെന്നാണ് പ്രിയ വർഗീസിന്റെ വാദം. സ്റ്റുഡന്റ്സ് ഡയറക്ടർ പദവിയിലിരിക്കെ എൻ എസ് എസ് കോ -ഓർഡിനേറ്ററായിരുന്നുവെന്നും ഹർജിയിൽ പറയുന്നു.അതേസമയം,​ അദ്ധ്യാപനത്തോടൊപ്പം ഗവേഷണം നടത്തിയാലേ ആ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ കഴിയൂ. പ്രിയയുടെ ഗവേഷണകാലം അദ്ധ്യാപന പരിചയത്തിൽപ്പെടുന്നില്ല. പിഎച്ച് ഡി ഹാജർ സംബന്ധിച്ചും സംശയമുണ്ടെന്നാണ് യു ജി സി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ പ്രിയ വർഗീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നാഷണൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കുഴി വെട്ടിയത് അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമായി കണക്കാക്കാനാവില്ലെന്നായിരുന്നു വിമർശനം. ഇതിന് മറുപടിയെന്നോണം കുഴി മാത്രമല്ല വഴിയും വെട്ടിയിട്ടുണ്ടെന്ന് പ്രിയ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് പിന്നീട് പിൻവലിക്കുകയും ചെയ്തു. എന്നാൽ ഹ രജി പരിഗണിക്കുമ്പോൾ പല കാര്യങ്ങളും കോടതി പറയും അതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും കുഴി വെട്ടാൻ എന്ന വാക്ക് ഞാൻ പറഞ്ഞതായി ഓർക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്ന് ചൂണ്ടിക്കാട്ടി.

Continue Reading