Crime
ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. ബാറില്‍ വെച്ച് തന്ന ബിയറില്‍ പൊടി ചേര്‍ത്തതായി യുവതി

കൊച്ചി: ഓടുന്ന വാഹനത്തിനുള്ളില്‍ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി ആശുപത്രി വിട്ടു. തന്നെ ബാറില്‍ കൊണ്ടുപോയത് സുഹൃത്ത് ഡിംപിള്‍ ഡോളിയാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബാറില്‍ വെച്ച് തന്ന ബിയറില്‍ പൊടി ചേര്‍ത്തതായി സംശയമുണ്ടെന്ന് യുവതി പറയുന്നു.
അവശയായ തന്നോട് ഡിംപിള്‍ സുഹൃത്തുക്കളുടെ കാറില്‍ കയറാന്‍ പറഞ്ഞു. വാഹനത്തില്‍ സഞ്ചരിക്കവെ മൂവരും പീഡിപ്പിച്ചു. പീഡനത്തിന് ശേഷം ഹോട്ടലില്‍ ഇറക്കി ഭക്ഷണം വാങ്ങി തന്നെന്നും അവിടെവെച്ച് പ്രതികരികാന്‍ ഭയമായിരുന്നെന്നും യുവതിയുടെ മൊഴി.
പീഡിപ്പിച്ചവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും യുവതി പറഞ്ഞു. പിന്നെ ബാറില്‍ തിരിച്ചെത്തി ഡോളിയെയും കൂട്ടി രാത്രി തന്നെ കാക്കനാട് ഉപേക്ഷിച്ചു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നതായും യുവതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റിലായ ഡിംപിള്‍, കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, സുദീപ്, നിതിന്‍ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുന്നത്. കൊച്ചി എം ജി റോഡിലെ ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവര്‍. രാത്രി പത്തുമണിയോടെ പെണ്‍കുട്ടി ബാറില്‍ കുഴഞ്ഞു വീണു. മദ്യലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്നാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്.