Connect with us

Crime

ആറു വയസുകാരനായ രാജസ്ഥാൻ ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം

Published

on

തലശ്ശേരി: റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരി നിന്ന ആറു വയസുകാരനായ രാജസ്ഥാൻ ബാലനെ ചവിട്ടിത്തെറിപ്പിച്ച് കൊടുംക്രൂരത കാട്ടിയ യുവാവിന് കോടതി ജാമ്യം അനുവദിച്ചു. കാറുടമ പൊന്ന്യംപാലം മൻസാർ ഹൗസിൽ മുഹമ്മദ് ശിഹ്ഷാദിനാണ് (20)​തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 16 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇയാൾക്ക് ജാമ്യം ലഭിക്കുന്നത്.

നവംബർ മൂന്ന് വ്യാഴാഴ്ച രാത്രി എട്ടു മണിയോടെ തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്താണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. നോ പാർക്കിംഗ് ഏരിയയിൽ നിറുത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കുട്ടി പകച്ചു നിൽക്കുന്നതിന്റെ ഹൃദയഭേദകമായ കാഴ്ച സമീപത്തെ പാരലൽ കോളേജിലെ സി.സി ടി.വി ദൃശ്യങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിച്ചത്. സംഭവം കണ്ട് ഒരു സംഘമാളുകൾ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോട് പ്രതിയുടെ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു.

Continue Reading