KERALA
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന തെളിവുമായ് ബിജെപി

തിരുവനന്തപുരം: സര്‍വീസ് റൂള്‍ ലംഘിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തുവെന്ന തെളിവുമായ് ബിജെപി നേതാവ് വി.വി. രാജേഷ്. വാര്‍ത്താ സമ്മേളനത്തിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് രാജേഷ് ആരോപണം ഉന്നയിച്ചത്. ആയിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്തിട്ടുണ്ട്. ഓഫീസിലെത്തി പഞ്ച് ചെയ്ത ശേഷമാണ് പലരും മാര്‍ച്ചില്‍ പങ്കെടുത്തതെന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.
മാര്‍ച്ചിന്റെ മുന്നൊരുക്കത്തിനായി നന്ദാവനത്തെ പാണക്കാട് മെമ്മോറിയല്‍ ഹാളിലും കുടപ്പനക്കുന്ന് തീര്‍ത്ഥ ഓഡിറ്റോറിയത്തിലുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഡ്യൂട്ടിയിലുള്ള സമയത്താണ് ഉദ്യോഗസ്ഥര്‍ ഈ യോഗത്തിനെത്തിയതെന്നും രാജേഷ് പറഞ്ഞു.
15 ന് രാവിലെ മൂന്ന് സ്വകാര്യ ബസുകളിലായി രണ്ട് തവണ വീതം സെക്രട്ടേറിയേറ്റില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജ്ഭവനിലേക്ക് എത്തിക്കുകയായിരുന്നുവെന്നും വി.വി. രാജേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുദ്രാവാക്യം വിളിക്കുന്നത് നിയമ വ്യവസ്ഥയ്‌ക്കെതിരാണെന്ന് അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ നിയമ നടപടി ക്കൊരു ങ്ങുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.