Connect with us

Crime

കെ സുധാകരന്റെ പ്രസ്താവന അപകീർത്തിക രം : മാനനഷ്ട കേസ് നൽകുമെന്ന് സി കെ ശ്രീധരൻ

Published

on

കാസർകോട്: കെ സുധാകരനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് കെ പി സി സി മുൻ വൈസ് പ്രസിഡന്റും  അഭിഭാഷകനുമായ സി കെ ശ്രീധരൻ. കാസർകോട് ചിറ്റാരിക്കലിൽ ഇന്നലെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പരാതി നൽകുന്നത്. ടി പി വധക്കേസിൽ പി മോഹനനെ ഒഴിവാക്കിയത് ശ്രീധരന്റെ സി പി എം ബന്ധം മൂലമാണെന്നായിരുന്നു സുധാകരൻ പറഞ്ഞത്.
“കേസിലെ പ്രതിയായ മോഹനൻ മാസ്റ്ററെ വെറുതെവിട്ട ഉത്തരവിനെതിരെ അന്ന് സ്‌പെഷൽ പ്രോസിക്യൂട്ടർ ആയിരുന്ന ഞാൻ അപ്പീൽ നൽകിയിരുന്നു. ആ വസ്തുത കെ പി സി സി അദ്ധ്യക്ഷൻ ഓർക്കണം. എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള പ്രസംഗമാണ് കെ സുധാകരൻ പൊതുയോഗത്തിൽവച്ച് നടത്തിയിട്ടുള്ളത്. അത് അങ്ങേയറ്റം അപകീർത്തിപരവും സത്യവിരുദ്ധവുമാണ്. അദ്ദേഹത്തിനെതിരെ ക്രിമിനലും സിവിലുമായിട്ടുള്ള നടപടിയുണ്ടാകും. നാളെത്തന്നെ ഞാൻ നോട്ടീസ് അയക്കുമെന്നും സി കെ ശ്രീധരൻ പറഞ്ഞു. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് രണ്ട് ദിവസം മുമ്പാണ് ശ്രീധരൻ സി പി എമ്മിൽ ചേർന്നത്. കോൺഗ്രസ് പുനഃസംഘടനയിൽ ഒഴിവാക്കപ്പെട്ടതാണ് ശ്രീധരൻ പാർട്ടി വിടാൻ കാരണമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു

Continue Reading