Crime
പീഡന കേസിൽ ആരോപണ വിധേയനായ കോസ്റ്റൽ സി ഐ സുനു ചാർജ് എടുത്തതിന് പിന്നാലെ അവധിയിൽ പോകാന്‍ നിർദശം

കോഴിക്കോട്: പീഡന കേസിൽ ആരോപണ വിധേയനായ കോസ്റ്റൽ സി ഐ സുനു ചാർജ് എടുത്തതിന് പിന്നാലെ അവധിയിൽ പോകാന്‍ നിർദശം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സുനുവിനോട് അവധിയിൽ പോകാൻ നിർദേശം നൽകിയത്.
ഇന്ന് രാവിലെയാണ് ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തന്നെയാണ് തിരികെ ചാർജ് എടുത്തത്. ഒരാഴ്ച്ച മുൻപാണ് പീഡനക്കേസിൽ ആരോപണ വിധേയനായ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ മതിയായ തെളിവുകളില്ലാതതിനാൽ സുനുവിനെ പൊലീസ് അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയായിരുന്നു.
ബലാത്സംഗം ഉൾപ്പെടെ 6 ക്രിമിനൽ കേസിലെയും പ്രതിയാണ് സുനു. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടിടുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇയാൾക്കെതിരെ, നിലവിൽ അന്വേഷണം അവസാനിപ്പിച്ചതടക്കം എല്ലാ കേസുകളും പുനഃപരിശോധിക്കാൻ ഡിജിപി ഉത്തരവിട്ടിരുന്നു. സുനു സേനയിൽ തുടർന്നത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടിക്കുള്ള നീക്കം.
അതേസമയം, പീഡനകേസിൽ ആരോപണ വിധേയനായ താന്‍ നിരപരാധിയാണെന്ന് സുനു മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരായ പരാതി വ്യാജമാണെന്നും പരാതികാരിയെ അറിയില്ലെന്നും അവരെ ഇതുവരെ കണ്ടിട്ടിലെന്നും സുനു പറഞ്ഞു.