Crime
അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ 28 വയസ്സുകാരിക്കും ഭര്‍ത്താവിനുമെതിരെ കേസ്

മലപ്പുറം : അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസില്‍ വ്‌ലോഗറായ 28 വയസ്സുകാരിക്കും ഭര്‍ത്താവിനുമെതിരെ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.കല്‍പകഞ്ചേരി സ്വദേശിയുമായി പ്രണയം നടിച്ച് വ്‌ലോഗറായ റാഷിദ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടതായി നടിച്ചില്ല. രഹസ്യമായി ഭര്‍ത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പണം കൈക്കലാക്കി തുടങ്ങിയത്.
പരസ്യമായി അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളില്‍ സജീവമായ ദമ്പതികള്‍ 23 ലക്ഷം രൂപ തട്ടിയെടുത്തത്. സാമ്പത്തിക ഭദ്രതയും ഉന്നത സ്വാധീനമുളള 68കാന്റെ പണം നഷ്മാകുന്നതിന്റെ കാരണം അന്വേഷിച്ച കുടുംബമാണ് തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.