Connect with us

KERALA

ശശി തരൂരിന്  താക്കീതുമായി വി.ഡി. സതീശൻ.കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തരപ്രവർത്തനവും വിഭാഗീയ പ്രവർത്തനവും ഒരുകാരണവശാലും പറ്റില്ല

Published

on

ശശി തരൂരിന്  താക്കീതുമായി വി.ഡി. സതീശൻ.കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തരപ്രവർത്തനവും വിഭാഗീയ പ്രവർത്തനവും ഒരുകാരണവശാലും പറ്റില്ല

തിരുവനന്തപുരം: ശശി തരൂരിന്  താക്കീതു നൽകി  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടിയിൽ സമാന്തരപ്രവർത്തനം ഒരു തരത്തിലും അനുവദിക്കാൻ കഴിയില്ലെന്നും എല്ലാവരോടും സംസാരിക്കും. തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് വെച്ചുപൊറുപ്പിക്കാനാകില്ലെന്നും വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു.

‘സമാന്തരപ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നു എന്ന രീതിയിലാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നത്. സമൂഹ മാധ്യമങ്ങളിൽ വേറെ പ്രചാരണങ്ങളും. കേരളത്തിലെ കോൺഗ്രസിനെ തകർക്കാനുള്ള, ദുർബലമാക്കാനുള്ള അജണ്ടയാണ് ഇതിന് പിന്നിൽ. ഇത്തരത്തിലുള്ള നീക്കം ആര് നടത്തിയാലും അതിന് സമ്മതിക്കില്ല. കോൺഗ്രസിൽ നിന്നുകൊണ്ട് സമാന്തരപ്രവർത്തനവും വിഭാഗീയ പ്രവർത്തനവും ഒരുകാരണവശാലും പറ്റില്ല. ഞങ്ങൾ നേതൃസ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം കോൺഗ്രസിനെ ദുർബലപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളേയും നിർത്തേണ്ടിടത്ത് നിർത്തുമെന്നും  വീ.ഡി. സതീശൻ പറഞ്ഞു.

‘മാധ്യമങ്ങൾക്ക് ഇതിന് പിന്നിൽ നല്ല പങ്കുണ്ട്. കോൺഗ്രസിനകത്ത് ആർക്കെങ്കിലും  പങ്കുണ്ടെങ്കിൽ ​ഗൗരവമായി അതിനെ കൈകാര്യം ചെയ്യും. അതാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നത്. സി.പി.എമ്മിനെ പോലെ എല്ലാവരേയും പുറത്താക്കുന്ന പാർട്ടിയല്ല. എല്ലാവരോടു പറയും, സംസാരിക്കും, തെറ്റായ കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ അതിൽ നിന്ന് പിന്മാറാനുള്ള അവസരം കൊടുക്കും. എന്നിട്ടും അതുമായി മുന്നോട്ട് പോകുന്നുണ്ടെങ്കിൽ അത് വെച്ചു പൊറുപ്പിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Continue Reading